ആഡംബര വാഹനങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ക്ക് ഇടയില്‍ ആനവണ്ടിയെ പ്രണയിച്ച ഒരാള്‍. സ്വന്തം വിവാഹത്തില്‍ വരെ കെ.എസ്.ആര്‍.ടി.സി ബസിന് ഇടം നല്‍കിയ തിരുവനന്തപുരം കരകുളം സ്വദേശി അനുരാജിന്റെ ആ അനുരാഗമറിയാം.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ് അനുരാജിന് കെ.എസ്.ആര്‍.ടി.സി ബസ്സുകളോടുള്ള പ്രണയം. വിവാഹ ദിവസം യാത്രചെയ്യാനും ആനവണ്ടി തന്നെ വേണമെന്ന അനുരാജിന്റെ ആഗ്രഹത്തിന് വീട്ടുകാരും സമ്മതം മൂളിയതോടെ ആ സ്വപ്നവും യാഥാർത്ഥ്യമായി.