സംസ്ഥാനത്തെ ഗ്രാമവഴികള്‍ ഇനി കെ.എസ്.ആര്‍.ടി.സി കീഴടക്കും. കെ.എസ്.ആര്‍.ടി.സിയുടെ ഗ്രാമവണ്ടികള്‍ നവംബര്‍ ഒന്നുമുതല്‍ സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ പദ്ധതി ​ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പദ്ധതി. സർവീസുകളില്ലാത്ത ​ഗ്രാമപ്രദേശങ്ങളിലേക്കുകൂടി ആനവണ്ടികൾ എത്തിക്കുകയാണ് ലക്ഷ്യം. അറ്റകുറ്റപ്പണികളും ജീവനക്കാരുടെ ശമ്പളവും കെ.എസ്.ആർ.ടി.സി നൽകും. ഇന്ധനച്ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. ഇതുവഴി ടിക്കറ്റിലൂടെയുള്ള വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് അധികമായി കിട്ടാൻ പോവുകയാണെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.