എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി. പരീക്ഷകളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്രാ കാലാവധി നീട്ടി കെഎസ്ആര്‍ടിസി. കണ്സെഷന് കാര്‍ഡുകള്‍ ഏപ്രില്‍ 30 വരെ നീട്ടിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
മാര്‍ച്ച് 31-ന് കാര്‍ഡുകളുടെ കാലാവധി അവസാനിച്ചിരുന്നു. പരീക്ഷാ സമയക്രമം പുതുക്കി നിശ്ചയിച്ചതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇളവ് നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.