തിരുവനന്തപുരം നഗരത്തില്‍ കെ.എസ്.ആർ.ടി.സിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ്  അടുത്ത മാസം  തുടങ്ങും. അൻപത് രൂപയുടെ ഗുഡ് ഡേ കാർഡ് എടുത്താൽ ഒരു ദിവസം മുഴവൻ സിറ്റി സർവീസുകളിൽ യാത്ര ചെയ്യാം. ബസുകളുടെ ആദ്യഘട്ട ട്രയൽ റൺ വിജയകരമായി പൂർത്തിയായി.

ന​ഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുകയാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിലൂടെ കെ.എസ്.ആർ.ടി.സി ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ടത്തിൽ ഏഴ് റൂട്ടുകളിലേക്ക് സർവീസ് നടത്തുകയും ഇത് പരിശോധിച്ച ശേഷം യാത്രാസൗകര്യമില്ലാത്ത പ്രദേശങ്ങളിലേക്കും സേവനം വിപുലപ്പെടുത്തും. 90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ ഭാ​ഗമാവുക.