കൈയും തലയും പുറത്തിടരുത്, പുകവലിക്കരുത് എന്നീ എഴുത്തുകൾക്കൊപ്പം സാംസ്കാരിക രചനകൾക്കും പ്രാധാന്യം നല്കാൻ കെ.എസ്.ആർ.ടി.സി. ബസുകളിൽ പ്രശസ്ത കവിതകളിലെ വരികളും മഹത് സൂക്തങ്ങളും പ്രദർശിപ്പിക്കാനാണ് തീരുമാനം.
ഡിജിറ്റൽ ബോർഡിലാകും ഇവ പ്രദർശിപ്പിക്കുക. യാത്രക്കാർക്ക് എളുപ്പം വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന രചനകളാകും പ്രദർശിപ്പിക്കുക. ഇത്തരത്തിലുള്ള വരികളും സൂക്തങ്ങളും യാത്രക്കാർക്ക് നിർദേശിക്കാനും അവസരമുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്.
ഇതിന് നല്ല പ്രതികരണമാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. വിദേശികൾ കൂടി ആശ്രയിക്കുന്ന വാഹനമായതിനാൽ മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തണമെന്ന ആവശ്യം കമന്റുകളിലുണ്ട്.