കെ.എസ്.എഫ്.ഇയുടെ ലാപ്ടോപ് പദ്ധതി പാളി. ഡിജിറ്റൽ പഠനത്തിന് ലാപ്ടോപ്പ് നൽകുന്ന പദ്ധതിയ്ക്കുള്ള അപേക്ഷ കെട്ടിക്കിടക്കുകയാണ്. 6000 ലാപ്പ്ടോപ്പുകൾ മാത്രമാണ് ഇതുവരെ നൽകാൻ കഴിഞ്ഞി‌ട്ടുള്ളത്. കെ.എസ്.എഫ്.ഇ ശാഖകൾ വഴിയാണ് ലാപ്പ്ടോപ്പുകൾ നൽകാൻ പദ്ധതിയിട്ടിരുന്നത്. കുടുംബശ്രീ വഴിയായിരുന്നു അപേക്ഷിക്കാൻ അവസരമൊരുക്കിയിരുന്നത്. 

62,000 ത്തോളം അപേക്ഷകളാണ് ഇതുപ്രകാരം ലഭിച്ചിരുന്നത്. എച്ച് പി, ലെനോവോ തുടങ്ങിയ കമ്പനികൾക്കായിരുന്നു ഓർഡർ നൽകിയിരുന്നത്. എന്നാൽ ഈ കമ്പനികൾക്ക് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ എത്തിക്കാൻ സാധിക്കാത്തതിനാൽ ലാപ്പ്ടോപ്പുകൾ ലഭ്യമാക്കാൻ കഴിഞ്ഞില്ല എന്നാണ് കെ.എസ്.എഫ്.ഇ നൽകുന്ന വിശദീകരണം.