കെ.എസ്.എഫ്.ഇ. റെയ്ഡ് വിവാദത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും ഒറ്റപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. റെയ്ഡ് സംബന്ധിച്ച ഐസക്കിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ തന്നെ രംഗത്തെത്തി.
കെ.എസ്.എഫ്.ഇ.യിലെ വിജിലന്‍സ് റെയ്ഡിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ പരസ്യമായി രംഗത്ത് വന്നത്.
കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറക്കുന്നു എന്നുകരുതി വിജിലന്‍സിനെ പിരിച്ചുവിടണോ എന്ന് ചോദിച്ച ജി. സുധാകരനാണ് ഏറ്റവും രൂക്ഷമായി പ്രതികരിച്ചത്. ഇ.പി. ജയരാജനും കടകംപള്ളി സുരേന്ദ്രനും വിഷയത്തില്‍ ശക്തമായി പ്രതികരിച്ചു.