വൈദ്യുതി ഉപഭോക്താക്കളുടെ വിവരങ്ങൾ സ്വകാര്യ വ്യക്തികൾക്ക് ലഭിക്കുന്നത് തടയാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി. ഓൺലൈൻ പേയ്മെന്റിലെ വിവരങ്ങൾ ഹാക്ക് ചെയ്തെന്ന തെളിവുകളുമായി കെ ഹാക്കേഴ്സ് എത്തിയതോടെയാണ് ബോർഡിന്റെ നടപടി. താത്‌ക്കാലികമായി ഓൺലൈൻ ഇടപാടുകൾ നിർത്തലാക്കിയിരിക്കുകയാണ് ബോർഡ്. ഒ.ടി.പി സുരക്ഷ ഏർപ്പെടുത്താനാണ് പ്രധാനമായും ആലോചിക്കുന്നത്.