പദ്മഭൂഷണ്‍ പുരസ്‌കാര നിറവില്‍ മലയാളികളുടെ വാനമ്പാടി കെ.എസ്.ചിത്ര. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്നും അംഗീകാരം അച്ഛനും ഗുരുക്കന്മാര്‍ക്കും എല്ലാ മലയാളികള്‍ക്കും സമര്‍പ്പിക്കുന്നതായും കെ.എസ് ചിത്ര ചെന്നൈയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും കിട്ടട്ടെയെന്നും എല്ലാവരും എത്രയും വേഗം പഴയപോലെ സ്വാതന്ത്ര്യത്തോടെ, കോവിഡ് ഭയമില്ലാതെ ഇടപെടുന്ന ലോകം യാഥാര്‍ത്ഥ്യമാകട്ടെയെന്നും പ്രത്യാശയും ചിത്ര പങ്കുവെച്ചു

പദ്മവിഭൂഷണ്‍ പുരസ്‌കാരം നേരിട്ട് വാങ്ങാന്‍ എസ്.പി.ബാലസുബ്രമണ്യം ഇല്ല എന്നത് വേദനിപ്പിക്കുന്നുണ്ടെങ്കിലും ഈ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു