തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ തുറന്നടിച്ച് തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന നടൻ കൃഷ്ണകുമാർ. പാർട്ടി വോട്ടുകൾ തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ വിജയസാധ്യത ബി.ജെ.പി നേതൃത്വം ഒട്ടും ഉപയോ​ഗിച്ചില്ല. കേന്ദ്രനേതാക്കള്‍ ആരും പ്രചരണത്തിന് മണ്ഡലത്തില്‍ വരാത്തത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.