റാങ്ക് ഹോൾഡേഴ്സിന്റെ പരാതി പരിഗണിച്ച് പി.എസ്‌.സി ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ്  റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിന്റേതാണ് ഉത്തരവ്. നിലവിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ 29 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ട്രൈബ്യൂണല്‍ പുറത്തിറക്കി.

ഓഗസ്റ്റ് 4ന് കാലാവധി അവസാനിക്കുമെന്നും പിന്നീട് ഇത് നീട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. ജൂണില്‍ അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി  ഉദ്യോഗാര്‍ഥികളുടെ സമരത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാല് വരെ നീട്ടിയിരുന്നു.