കെ.പി.സി.സി പുനസംഘടിപ്പിക്കുമ്പോള്‍ ജംബോ കമ്മറ്റികള്‍ വേണ്ട എന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. ഈ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിര്‍ദേശം മറ്റ് നേതാക്കളെല്ലാം അംഗീകരിച്ചു. അതേസമയം ഭാരവാഹികളുടെ എണ്ണം പത്തില്‍ കൂടരുത് എന്ന നിര്‍ദേശത്തോട് മറ്റ് അംഗങ്ങളില്‍ പലരും യോജിച്ചിട്ടില്ല. ഈ വിഷയത്തിലായിരിക്കും പ്രധാനമായും ചര്‍ച്ച.