മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് കമ്പനിയുടെ ഓഹരി നൽകി ചേർത്ത്‌ നിർത്തി കെ.പി മുഹമ്മദ് എന്ന പ്രവാസി ബിസിനസുകാരൻ. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുഹമ്മദ് സഹീർ എന്ന ചെറുപ്പക്കാരൻ കോവിഡ് ബാധിച്ച് മരിച്ചപ്പോളാണ് സ്വന്തമായുള്ള രണ്ട് സ്ഥാപനങ്ങളിൽ അദ്ദേഹം ഓഹരി പങ്കാളിത്തം നൽകിയത്. സഹീറിന് നാട്ടിലുണ്ടായിരുന്ന കടബാധ്യതകൾ തീർക്കുകയും ചെയ്തു.

താത്ക്കാലികമായ സഹായംകൊണ്ട് ഒന്നുമാവില്ല എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ചെയ്തതെന്ന് മുഹമ്മദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ​ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച ഒട്ടനവധി പ്രവാസികളുടെ വീടുകളിൽ നേരിട്ടെത്തുകയും അവരുടെ സാമ്പത്തികനിലയേക്കുറിച്ച് മനസിലാക്കുകയും ആവുന്ന സഹായം ചെയ്തിട്ടുമുണ്ട് ഈ യുവവ്യവസായി. ദുരിത കാലത്തെ നന്മ കൊണ്ട് അടയാളപ്പെടുത്തുകയാണ്‌ കോഴിക്കോട്ടുകാരനായ  മുഹമ്മദ്.