കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ പീഡിയാട്രിക് ഐ.സി.യുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വരെ ഓക്സിജൻ ബെഡുകളും ആരോഗ്യപ്രവർത്തകർക്ക് പരിശീലനവും ഒരുക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും. കുട്ടികളുടേയും അമ്മമാരുടേയും ആശുപത്രിയിലും PMSSY യിലും പീഡിയാട്രിക് ICU ഉണ്ടാവും. ആശുപത്രികളിലെ എല്ലാ ബെഡും ഓക്സിജൻ ബെഡാക്കും. ബീച്ചാശുപത്രിയിൽ പുതിയതായി നാനൂറും എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അഞ്ചു വീതം ഓക്സിജൻ ബെഡുകളുണ്ടാവും. ആരോഗ്യപ്രവർത്തകർക്ക് കുട്ടികളുടെ കോവിഡ് ചികിത്സക്കുള്ള പ്രത്യേക പരിശിലീനവും തുടങ്ങി.