കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ ഒഴിവു സമയം ചെലവഴിക്കുന്നത് കൃഷി ചെയ്താണ്. സ്‌റ്റേഷന്‍ കോമ്പൗണ്ടിന് തൊട്ടടുത്തായി കിട്ടിയ 20 സെന്റ് സ്ഥലത്താണ് വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത്. വിത്തും വളവുമെല്ലാം കൃഷി വകുപ്പാണ് നല്‍കുന്നത്. കീഴരിയൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുളള പുരസ്‌കാരം നേടിയ സുരേഷും ഇതേ പോലീസ് സ്‌റ്റേഷനിലാണ്