ശുചിത്വ പ്രോട്ടോക്കോളും വലിയങ്ങാടിയില്‍ ഉറങ്ങാത്ത ഭക്ഷ്യകലാതെരുവും മുന്നോട്ടുവെച്ച് കോഴിക്കോട് നഗരസഭയുടെ ബജറ്റ്. മലിനീകരണത്തിനെതിരെ ശക്തമായ നടപടി കൂടി ലക്ഷ്യമിട്ടാണ് ശുചിത്വ പ്രോട്ടോക്കോളെന്ന് ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് പറഞ്ഞു.

കോഴിക്കോടിനെ ശുചിത്വനഗരമായി ഉയര്‍ത്താനാണ് ശുചിത്വപ്രോട്ടോക്കോള്‍ ലക്ഷ്യമിടുന്നത്. ഓരോ സ്ഥാപനങ്ങളും പാലിക്കേണ്ട കൃത്യമായ ശുചിത്വ പ്രോട്ടോക്കോള്‍ പുറത്തിറക്കും. പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയും ഉണ്ടാവും. പരസ്യ ബോര്‍ഡുകള്‍ക്കും നിയന്ത്രണമുണ്ടാവും.