ഭിന്നശേഷിയുള്ളവരുടെ ചിത്ര പ്രദര്‍ശനം നടക്കുന്ന കോഴിക്കോട് ആര്‍ട്ട് ഗ്യാലറി പരാതിയുടെ വേദിയാകുന്നു. കലാകാരന്മാര്ക്ക് ചക്രക്കസേരയുപയോഗിച്ച് ഗ്യാലറിയിലേക്ക് കയറാനുള്ള വഴി അടച്ചുവെച്ചതായാണ് ഉയര്‍ന്നുവന്നിരിക്കുന്ന പരാതി. ഉള്ള സൗകര്യം നിഷേധിക്കപ്പെട്ടതിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് കലാകാരന്മാര് ആവശ്യപ്പെടുന്നത്.