കോഴിക്കോട് വിമാനത്താവളം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് നാലാമത്. ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തില്‍ കണ്ണൂര്‍ എയര്‍പോട്ടിനെ മറികടന്നു. നിരവധി നിയന്ത്രണങ്ങള്‍ക്കും പരിമിതികള്ക്കുമിടെയാണ് ഈ നേട്ടം. കണ്ണൂരിനേക്കാള്‍ കുറഞ്ഞ സര്‍വീസുകള്‍ നടത്തി കൂടുതല്‍ യാത്രക്കാരുമായാണ് കരിപ്പൂര്‍ മുന്നിലെത്തിയത്. കോവിഡിന് ശേഷം ആദ്യമായാണ് ജനുവരിയില്‍ ഒരുലക്ഷത്തിനുമേല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ വരുന്നത്.
ആരംഭിച്ച് ആദ്യമാസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളം ആഭ്യന്തര സര്‍വീസിലും യാത്രക്കാരുടെ എണ്ണത്തിലും കോഴിക്കോടിനെ പിന്തള്ളിയിരുന്നു. പുതുതായി തുടങ്ങിയ 39 സര്‍വീസുകളില്‍ ഒന്നുപോലും കരിപ്പൂരിന് ലഭിച്ചിരുന്നില്ല. രാജ്യത്ത് ഡല്‍ഹി, മുംബൈ, കൊച്ചി വിമാനത്താവളങ്ങള്‍ മാത്രമാണ് കരിപ്പൂരിന് മുന്നിലുള്ളത്. 4.44 ലക്ഷം യാത്രക്കാരുള്ള ഡല്‍ഹിയാണ് ഒന്നാമത്.