പൈലറ്റ് ദീപകിന്റെ അനുഭവ സമ്പത്താവാം അപകട തോത് കുറച്ചത്: എം.വി. ശ്രേയാംസ് കുമാർ
August 8, 2020, 12:44 AM IST
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റായ കാപ്റ്റൻ ദീപക് വസന്ത് സാഥിയുടെ അനുഭവ സമ്പത്താവാം അപകട തോത് കുറച്ചത് എന്ന് മാതൃഭൂമി എംഡി എംവി. ശ്രേയാംസ് കുമാർ. അദ്ദേഹത്തിനെ ഏറെ നാളായി നേരിട്ട് പരിചയമുണ്ടായിരുന്നുവെന്നും വിമാനയാത്രകൾക്കിടെയാണ് പരിചയപ്പെട്ടതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. അദ്ദേഹത്തിന് കോഴിക്കോടുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു, കുറച്ചുപേർക്ക് ജീവൻ നഷ്ടമായി. ഒരു ദൗർഭാഗ്യകരമായ സംഭവമാണെന്നും എല്ലാവർക്കും അനുശോചനം അറിയിക്കുന്നുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.