കാന്‍സര്‍ ചികിത്സക്ക് ലഭിച്ച പണം ഭര്‍ത്താവ് ധൂര്‍ത്തടിച്ചെന്ന് യുവതിയുടെ പരാതി. വഞ്ചനയ്ക്കും ഗാര്‍ഹിക പീഡനത്തിനുമെതിരെയുള്ള പരാതിയില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ സിറ്റി പോലീസ് കമ്മീഷണറെ സമീപിക്കുകയാണ് കോഴിക്കോട് സ്വദേശിനി ബിജിമ. 

2015ല്‍ വീട്ടുകാരെ എതിര്‍ത്ത് ധനേഷിനൊപ്പം ജീവിതം തുടങ്ങിയതാണ് ബിജിമ. വഴക്കും മര്‍ദനവും തുടക്കം മുതല്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം സഹിച്ചു. 2019 ല്‍ കാന്‍സര്‍ ബാധിതയായി. ചികിത്സക്കിടെ ഭര്‍ത്താവിട്ട ഫേസ്ബുക്ക്‌ പോസ്റ്റിന് വലിയ പിന്തുണയും സാമ്പത്തിക സഹായവും ലഭിച്ചു. എന്നാല്‍ പണം ഭര്‍ത്താവ് ചെലവാക്കിയെന്നും ഇത് ചോദ്യം ചെയ്ത തന്നെ മര്‍ദിച്ചുവെന്നും ബിജിമ പറയുന്നു