കോഴിക്കോട് മുക്കം ടൗണിലെ അഴുക്കുചാല്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. മാലിന്യം നീക്കാതെ അഴുക്കുചാല്‍ സ്ലാബിട്ട് മൂടാനുള്ള ശ്രമമാണ് വ്യാപാരികള്‍ തടഞ്ഞത്. റോഡ് പണിക്കിടെ അഴുക്കുചാലിലെ മാലിന്യങ്ങള്‍ നീക്കാതെ സ്ലാബിട്ട് മൂടാനായിരുന്നു കരാറുകാരന്റെ നീക്കം. ഇത് വ്യാപാരികള്‍ കൈയോടെ പിടികൂടി. 

മുക്കം പുതിയ  ബസ്റ്റാന്‍ഡിനെയും  പഴയ ബസ്റ്റാന്‍ഡിനെയും ബന്ധിപ്പിക്കുന്ന എരക്കഞ്ചേരി റോഡിലെ അഴുക്കുചാലിന്റെ പ്രവര്‍ത്തിയാണ് വ്യാപാരികള്‍ തടഞ്ഞത്. കഴിഞ്ഞ ആഴ്ച ഈ റോഡിലെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് അഴുക്കുചാല്‍ സ്ലാബിടുന്ന പ്രവൃത്തി ആരംഭിച്ചു. 

റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി മണ്ണും കല്ലും നിറഞ്ഞ ഡ്രെയിനേജ് വൃത്തിയാക്കാതെ സ്ലാബിട്ട് മൂടാനായിരുന്നു നീക്കം. ഡ്രെയിനേജ് വൃത്തിയാക്കാന്‍ കരാറുകാരനോട് വ്യാപാരികള്‍ ആവശ്യപ്പെട്ടപ്പോള്‍ മാലിന്യം നീക്കല്‍ തന്റെ പ്രവൃത്തിയല്ലെന്നായിരുന്നു മറുപടി