കോട്ടൂർ വനമേഖലയിൽ മൊബൈൽ റേഞ്ചും ഇന്റർനെറ്റ് കണക്ഷനുമില്ലാതെ ആദിവാസിക്കുടികളിലെ വിദ്യാർത്ഥികൾ ഓൺലൈൻ കളരിക്കു പുറത്താണ്. പാഠഭാഗങ്ങൾ ഓൺലൈനിൽ പഠിക്കാനായി പലരുടെ കയ്യിലും ഫോണില്ല എന്നുള്ളതും  മേഖലയിൽ മൊബൈലിന് റെയ്ഞ്ചില്ല എന്നുള്ളതും  കുട്ടികളെ പഠനത്തിൽ നിന്നും അകറ്റുന്നുണ്ട്. 

റെയ്ഞ്ചിനായി ഉയരം കൂടിയ മരങ്ങളും ഉയർന്ന മേഖലയും പോകേണ്ടി വരുന്ന ഇവർക്ക് മഴയും വന്യമൃ​ഗശല്യവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവിൽ സ്കൂളുമായോ അദ്ധ്യാപകരുമായോ ബന്ധമില്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.