കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ ഹൈക്കോടതി ഇളവുചെയ്തു. 20വര്‍ഷം കഠിനതടവും പിഴയുമാണ് റോബിന്‍ വടക്കുംചേരിക്ക് നേരത്തെ ശിക്ഷയായി വിധിച്ചിരുന്നത്. ഇത് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാക്കിയാണ് ഹൈക്കോടതി ഇളവുചെയ്തത്. വിചാരണക്കോടതിയുടെ നടപടിക്കെതിരെ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്തത്.

പോക്‌സോ, ബലാത്സംഗം, സ്ഥാപനത്തിന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് കുറ്റകൃത്യം ചെയ്തു എന്നീ കേസുകളാണ് റോബിന്‍ വടക്കുംചേരിക്ക് എതിരെ ഉണ്ടായിരുന്നത്. അതില്‍ സ്ഥാപനത്തിന്റെ പദവി ദുരുപയോഗം ചെയ്തു എന്ന കേസ് ഒഴിവാക്കിയാണ് ഹൈക്കോടതി ശിക്ഷ കുറച്ച് നല്‍കിയത്.