കോടതി ഉത്തരവുകള്‍ നടപ്പാക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാതെ പോകുന്നത് നീതി ന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ല എന്നും ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 

കോട്ടയം തിരുവാര്‍പ്പ് പള്ളി ആറ് ആഴ്ചയ്ക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണം എന്നാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട വിധിന്യായത്തിലാണ് ഹൈക്കോടതി സര്‍ക്കാരിനെ ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്.