കൂടത്തായ് കേസിലെ ഒന്നാം പ്രതി ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്ന് ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി. എ ആളൂര്‍. തിരിച്ചുകിട്ടാനുള്ള പണം വാങ്ങിയെടുക്കാന്‍ സഹായിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടെന്നും ആളൂര്‍ കോഴിക്കോട്ട് പറഞ്ഞു.
ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ തുടര്‍ന്ന് നടത്താന്‍ തനിക്ക് അനുവാദം നല്‍കണം എന്നാവശ്യപ്പെട്ട് അഡ്വ. ബി. എ. ആളൂര്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്.
കൂടത്തായ് കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട കേസുകളില്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തനിക്ക് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. ബി. എ. ആളൂര്‍ അപേക്ഷ നല്‍കിയത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മുടക്കിയതും കടം നല്‍കിയതുമായി മുപ്പത് ലക്ഷത്തോളം രൂപയുണ്ടെന്നും ഇത് തിരിച്ച് പിടിക്കാന്‍ ജോളി സഹായം ചോദിച്ചെന്നും അഡ്വ. ബിഎ ആളൂര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
നാലാം പ്രതി മനോജ് ഉള്‍പ്പെടെ എട്ട് പേരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഇക്കൂട്ടത്തിലുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇന്‍ഷുറന്‍സ് തുക സ്വന്തം സാമ്പത്തിക ഇടപാടുകള്‍ക്ക് ജോളി ഉപയോഗിച്ചെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
നാലാം പ്രതി മനോജുമായി സാമ്പത്തിക ബന്ധങ്ങളുണ്ടായിരുന്നു എന്നതും കുറ്റപത്രത്തിലുണ്ടായിരുന്നു. പോലീസിന്റെ ഈ കണ്ടെത്തലുകള്‍ക്ക് ബലം നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.