കൂടത്തായി കൊലപാതക പരമ്പര: ജോളിയെ കൂകിവിളിച്ച് ജനക്കൂട്ടം

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളേയും താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലേക്കെത്തിച്ചു. ജയിലില്‍ നിന്ന് പുറത്തിറക്കി വൈദ്യപരിശോധന നടത്തിയാണ് എം.എസ്.മാത്യുവിനെ കോടതിയിലെത്തിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന. മറ്റു പ്രതികളായ ജോളി ജോസഫിനേയും പ്രജി കുമാറിനേയും വൈദ്യപരിശോധന നടത്തിയില്ല. ജില്ലാ ജയിലില്‍ നിന്നും സബ്ജയിലില്‍ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. ജയിലിലില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രജികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ജോളിയും മാത്യവും ഒന്നും മിണ്ടിയില്ല. പ്രതികള്‍ക്കായി കനത്ത സുരക്ഷാ വലയം പോലീസ് തീര്‍ത്തിരുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented