മലപ്പുറം കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 15-കാരന്റെ കൗൺസലിങ് റിപ്പോർട്ട് രണ്ടാഴ്ചക്കകം. കുറ്റം ചെയ്യാനുണ്ടായ സാഹചര്യങ്ങൾ ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. കേസിൽ പത്താംക്ലാസുകാരനായ വിദ്യാർത്ഥിക്ക് കടുത്ത ശിക്ഷ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദ​ഗ്ധരുടെ വിലയിരുത്തൽ. 

വിദ്യാർത്ഥിയുടെ പശ്ചാത്തലം, സൗഹൃദങ്ങൾ, ഇന്റർനെറ്റ് ഉപയോ​ഗം തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കുകയാണ്. സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രായക്കുറവ് കേസിൽ നിർണായക ഘടകമാണെന്നും 16 വയസിൽ താഴെയുള്ളവർക്ക് കടുത്ത ശിക്ഷ നൽകാൻ ബാലനീതി നിയമപ്രകാരം സാധിക്കില്ലെന്നുമാണ് മലപ്പുറം സി.ഡബ്ലിയു. സി ചെയർമാൻ രാജേഷ് ഭാസ്കർ പറയുന്നത്.