കൊണ്ടോട്ടി പീഡനശ്രമത്തിലെ പ്രതി ആരോഗ്യദൃഢഗാത്രനാണെന്നും പെൺകുട്ടി രക്ഷപ്പെട്ടത് മനോബലം കൊണ്ടും ഭാഗ്യം കൊണ്ടുമെന്നും വിവരം. പെൺകുട്ടിയെ പ്രതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വലിയ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു. ജില്ലാ ജൂഡോ ചാംപ്യൻ കൂടിയാണ് പ്രതിയായ പതിനഞ്ചുകാരൻ.

സിസിടിവി ദൃശ്യങ്ങൾ, സാഹചര്യ തെളിവുകൾ, നാട്ടുകാർ നൽകിയ വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. പെൺകുട്ടി ദിവസവും കോളേജിൽ പോകുന്നത് നിരീക്ഷിച്ചിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.