എറണാകുളം കോലഞ്ചേരിയിൽ അസം സ്വദേശിയെ കൊന്ന് ചാക്കിൽക്കെട്ടി കുഴിച്ചുമൂടിയ നിലയിൽ. ഹോളോബ്രിക്സ് നിർമാണ യൂണിറ്റ് തൊഴിലാളിയായ അസം സ്വദേശി ദീപൻ കുമാർ ദാസ് ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബം​ഗാൾ സ്വദേശിയെ പോലീസ് തിരയുകയാണ്.

ഇന്ന് രാവിലെയാണ് ചാക്കിൽക്കെട്ടി മണലിൽ പൂഴ്ത്തിയ നിലയിൽ ദീപന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. കുമാർ ദാസിനൊപ്പം ഇതേ ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റിൽ ജോലി ചെയ്തിരുന്നയാളാണ് പശ്ചിമ ബം​ഗാൾ സ്വദേശി. ഇയാൾ സ്ഥലത്തുനിന്നും കടന്നുകളഞ്ഞിട്ടുണ്ട്.