ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇനി ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്.  

എന്‍.ഡി.ആര്‍.എഫ്, ഐ.ആര്‍.ഡബ്ല്യൂ തുടങ്ങിയ സന്നദ്ധസംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഒരേ പ്രദേശത്തു നിന്നുതന്നെ ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒഴുകിപ്പോയ ഒരാളുടെ മൃതദേഹം മുണ്ടക്കയം ഭാഗത്തുനിന്നാണ് ലഭിച്ചത്.