കൊടുങ്ങല്ലൂർ തീരമേഖലയിൽ കടൽക്ഷോഭം ശക്തം. നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. എറിയാട് ഒരു വീട് ഭാഗികമായി തകർന്നു. എടവിലങ്ങ് കാരവാക്കടപ്പുറം ദേവീക്ഷേത്രം കടലാക്രമണത്തിൽ തകർന്നു. ഒരു കിലോമീറ്ററിലധികം പ്രദേശം വെള്ളക്കെട്ടിലായി.