വീരേന്ദ്രകുമാറിനുമൊത്തുള്ള ജയിൽ വാസക്കാലമോർത്ത് കോടിയേരി ബാലകൃഷ്ണൻ. ജയിലിനകത്ത് ഒരു കുടുംബം പോലെയായിരുന്നു കഴിഞ്ഞിരുന്നത്. പലപ്പോഴും വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള സംവാദങ്ങൾ നടത്താൻ അദ്ദേഹം മുൻകൈയെടുത്തിരുന്നുവെന്നും കോടിയേരി.

 ഏതു വിഷയത്തെ സംബന്ധിച്ച് സംസാരിക്കുമ്പോഴും ആ പാണ്ഡിത്യം തിരിച്ചറിഞ്ഞിരുന്നു. പുസ്തക വായനയ്ക്കും അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു. വീരേന്ദ്രകുമാറിന്റെ കുടുംബം അദ്ദേഹത്തെ കാണാൻ ജയിലിൽ വരുന്ന ദിവസം എല്ലാവർക്കും സന്തോഷമായിരുന്നു. കാരണം ധാരാളം പലഹാരങ്ങളോടെയാവും അവരുടെ വരവ്. അത് എട്ടാം നമ്പർ ബ്ലോക്കിലുള്ള എല്ലാവർക്കും കൊടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും കോടിയേരി പറയുന്നു.