കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. സിപിഎം  സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. 2020 നവംബര്‍ 13-നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മാറി നില്‍ക്കുന്നു എന്നായിരുന്നു ഇതിന് പാര്‍ട്ടിയുടെ വിശദീകരണം.

എന്നാല്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ബീനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയത് മുതല്‍ കോടിയേരിയുടെ തിരിച്ചുവരവിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.