നിയമസഭാതിരഞ്ഞെടുപ്പിലെ കള്ളപ്പണത്തെ കുറിച്ച് പുറത്ത് വന്നകാര്യങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ. സമ​ഗ്രമായ അന്വേഷണം ആവശ്യമാണ്. ബിജെപി സ്ഥാനാർഥികളുടെ ചെലവ് പരിശോധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കൊടകര കേസ് കേന്ദ്ര ഏജൻസിക്ക് വിട്ടാൽ എന്താകും അവസ്ഥയെന്ന് സംശയമുണ്ടെന്നും ഇഡി മുൻകൈയെടുക്കാത്തത് അവരുടെ നിലപാടിന് ഉദാഹരണമാണെന്നും കോടിയേരി പറഞ്ഞു.