കൊടികുത്തി മലയിലെ ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍
August 30, 2019, 11:12 AM IST
മലപ്പുറം കൊടികുത്തി മലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായ പശ്ചാത്തലത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍. കൊടികുത്തിമല സംരക്ഷണ സമിതി കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ഏറെ നാളായി പ്രതിഷേധം തുടരുമ്പോഴും ക്വാറി മാഫിയയ്ക്ക് അനുകൂലമായാണ് ഉദ്യോഗസ്ഥരും സര്‍ക്കാരും നിലപാടെടുക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.