മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശം ന്യായീകരിച്ച് കൊടിക്കുന്നിൽ സുരേഷ്. പൊതുസമൂഹം ചർച്ച ചെയ്ത പ്രശ്നമാണ് താൻ സാന്ദർഭികമായി സൂചിപ്പിച്ചത്. നവോത്ഥാന നിലപാടുകൾ ആത്മാർഥമായിരുന്നുവെങ്കിൽ മുഖ്യമന്ത്രി അത് കുടുബത്തിൽ നടപ്പാക്കണമായിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

നവോത്ഥാന നായകനായിരുന്നു പിണറായെങ്കിൽ മകളെ പട്ടികജാതിക്കാരന് കെട്ടിച്ച്കൊടുക്കണമായിരുന്നുവെന്നായിരുന്നു കൊടിക്കുന്നിൽ‌ സുരേഷിന്റെ വിവാദ പരാമർശം