കൊടകര കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ മൊഴി പുറത്ത്. കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന ധർമരാജന്‍റെ മൊഴി സുരേന്ദ്രൻ തള്ളി. സംഭവം അറിഞ്ഞപ്പോൾ പരാതി കൊടുക്കാൻ പറഞ്ഞു. കവർച്ച നടന്നതിന് ശേഷം ധർമരാജൻ തന്നെ വീട്ടിൽ വന്ന് കണ്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പോലീസിനോട് സമ്മതിച്ചു. ഇതിനിടെ ബി.ജെ.പി നേതൃത്വത്തെ കൂടുതൽ വെ‌ട്ടിലാക്കുന്ന ധർമരാജന്റെ മൊഴിയുടെ വിവരങ്ങളും പുറത്തുവന്നു.