കൊടകര കുഴല്‍പ്പണം ബി.ജെ.പി. പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസില്‍ റോജി എം. ജോണിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

കൊടകര കേസില്‍ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണെന്നും ധര്‍മ്മരാജന്‍ ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നും അവര്‍ക്ക് താന്‍ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.