വിദേശത്ത് വെച്ച് ‌ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി എറണാകുളം സ്വദേശിനിയായ യുവതി. ഭർത്താവ് ശ്രീകാന്ത് രാസപദാർത്ഥം നിർബന്ധിച്ച് കുടിപ്പിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റെന്നും സംസാരശേഷി നഷ്ടമാവുകയും ചെയ്തുവെന്ന് യുവതിയുടെ കുടുംബം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ ചോറ്റാനിക്കര പൊലീസ് കേസെടുത്തു. ‌അതേസമയം യുവതിയുടേത് ആത്മഹത്യാ ശ്രമം ആയിരുന്നുവെന്നാണ് ഭർത്തൃവീട്ടുകാരുടെ ആരോപണം.