കേന്ദ്ര സർക്കാർ മെട്രോ സർവ്വീസിന് അനുമതി നൽകിയാലുടൻ തൈക്കൂടം പേട്ട റീച്ചിൽ ട്രയിൻ ഓടുമെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാര്‍ ശർമ്മ. പേട്ട-തൃപ്പൂണിത്തുറ പാത 2021 ഡിസംബറിൽ കമ്മീഷൻ ചെയ്യും. കോവിഡ് മൂലമുണ്ടായ വരുമാന നഷ്ടം ഉണ്ടായെങ്കിലും സർവ്വീസ് തുടങ്ങുമ്പോൾ അതെല്ലാം മറികടക്കാൻ ശ്രമിക്കുമെന്നും കെ.എം.ആർ.എൽ എം.ഡി വ്യക്തമാക്കി.