ലോക്ക്ഡൗണ്‍ തളര്‍ത്തിയെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള അറ്റകുറ്റപ്പണികളും മറ്റും തകൃതിയില്‍ ചെയ്തുതീര്‍ക്കുന്ന തിരക്കിലാണ് കൊച്ചി മെട്രോ. സര്‍വീസിന് അനുമതി ലഭിക്കുന്ന ഘട്ടത്തില്‍ രണ്ട് ദിവസം കൊണ്ട് പൂര്‍ണ്ണ സജ്ജമാകാനാകുമെന്ന് കെ.എം.ആര്‍.എല്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ മൂലം നിലച്ച തൈക്കൂടം-പേട്ട റീച്ചിലെ ജോലികള്‍ വെള്ളിയാഴ്ച വീണ്ടും തുടങ്ങി. പദ്ധതി ജൂണില്‍ കമ്മീഷന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഡി.എം.ആര്‍.സിയും.