കോവിഡ് കാരണം രണ്ടുവര്‍ഷമായി അടച്ചിട്ടിരുന്ന കൊച്ചി ജവര്‍ലാല്‍ നെഹ്രുസ്‌റ്റേഡിയം വീണ്ടും സജീവമായി. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് മത്സരത്തോടെയാണ് കളിക്കളത്തില്‍ വീണ്ടും ആരവമുയര്‍ന്നത്. കേരളവും ലക്ഷദ്വീപുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയത്. മത്സരത്തില്‍ കേരളം അതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ലക്ഷദ്വീപിനെ പരാജയപ്പെടുത്തി.