കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ പാവറട്ടിയില്‍ നിന്നാണ് ആഢംബര വാഹനം കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ നിന്ന് ഈ വാഹനത്തിലാണ് മാര്‍ട്ടിന്‍ തൃശ്ശൂരില്‍ എത്തിയത്. 

ശേഷം വാഹനം ഇവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു മാര്‍ട്ടിന്‍. തെളിവെടുപ്പിന്റെ ഭാഗമായി മാര്‍ട്ടിനെ ഇന്ന് തൃശ്ശൂരില്‍ എത്തിച്ചിരുന്നു. ശേഷമാണ് വാഹനമുള്ള ഇടത്തേക്ക് ഇയാളെ തെളിവെടുപ്പിനായി എത്തിക്കുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.