കൊച്ചി ഫ്ലാറ്റിലെ പീഡന കേസ് പ്രതി മാർട്ടിൻ ജോസഫിനെതിരെ പുതിയ പരാതി. പീഡിപ്പിക്കപ്പെട്ട യുവതിയുടെ സുഹൃത്തിനോടും അപമര്യാദയായി പെരുമാറി എന്നാണ് കേസ്. മാസങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യത്തിൽ‌ കഴിഞ്ഞദിവസമാണ് പോലീസിന് പരാതി ലഭിക്കുകയും പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതും. ഇതിൽ മാർട്ടിനൊപ്പം ഇയാളുടെ സുഹൃത്ത് സുധീർ കൂടി പ്രതിയാണ്. ഇവരെല്ലാവരും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.