കൊച്ചിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള തീയേറ്ററുകൾ ഇന്നും പെരുമയോടെ നിൽക്കുകയാണ് . ഇന്ത്യയിലെ ആദ്യ ‘വിസ്താരമ’ പ്രൊജക്ഷനോടെയുള്ള തീയേറ്റർ കൊച്ചിയിലെ ‘ഷേണായീസ്’ ആണ്. പിന്നിട്ട് ‘ലിറ്റിൽ ഷേണായീസ്’ കൂടി വന്നതോടെ ‘ഇരട്ട തിയേറ്റർ എന്ന അദ്ഭുതവും കൊച്ചി കണ്ടു. 

ഒരു സ്‌ക്രീനിൽ തെളിയുന്ന കാഴ്ച്ചകൾ കൊണ്ട് ഏതൊക്കെ സങ്കല്പ ലോകങ്ങളിലേക്കാണ് നമ്മൾ യാത്രചെയ്യുന്നത്? എന്തൊക്കെ മനക്കോട്ടകൾ ആണ് നമ്മൾ കെട്ടുന്നത്? കൊച്ചിയ്ക്ക് ഈ കാഴ്ച്ചകളുടെ വസന്തങ്ങൾ സമ്മാനിച്ച സിനിമ തീയേറ്ററുകളെ കഥ അറിയാം.