വീട് പണിതത് കാര്‍ഷിക വരുമാനം കൊണ്ടുകൂടിയാണെന്ന കെ.എം. ഷാജി എംഎല്‍എയുടെ ഡയലോഗില്‍ പിടിച്ച് 'ഇഞ്ചി ട്രോളുകള്‍' കൊണ്ട് നിറയുകയാണ് സാമൂഹിക മാധ്യമങ്ങള്‍.
ഇതിനു പിന്നാലെ മുതലക്കുളത്ത് ഇഞ്ചി നട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സംഭവം കൊഴുപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വ്യത്യസ്തമായ പ്രതിഷേധം.
എന്നാല്‍ ഇതിലൊന്നും പതറാതെ പരിഹാസങ്ങളെ അതിന്റേതായ രീതിയില്‍ എടുക്കുകയാണ് ഷാജി. "സംഗതി ജോറായിട്ടുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇഞ്ചി നട്ടിട്ടെങ്കിലും ഡി.വൈ.എഫ്.ഐക്കാരുടെ തടി ഒന്നനങ്ങട്ടെ" - കെ.എം. ഷാജി പറഞ്ഞു.