പി..കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി.

മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്തമെന്നും പുറത്ത് നില്‍ക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്തമുള്ളവരെന്നും കെ.എം. ഷാജി പറഞ്ഞു. 

ജനങ്ങൾ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വമാണ് നിർവ്വഹിക്കേണ്ടത് എന്നും ഷാജി പറഞ്ഞു.