മുന്നണി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മാണി

മുന്നണി കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കെ.എം.മാണി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രഖ്യാപനം ആവശ്യമില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്നും കെ.എം.മാണി മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു. കാനത്തിന് മറുപടി പറഞ്ഞാല്‍ തന്റെ സാംസ്‌കാരിക നിലവാരം താഴുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐക്ക് ഭയപാടിന്റെ സിന്‍ഡ്രോമാണെന്നും കെ.എം മാണി ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.