ആലുവ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്. കൺവീനറും മുതിർന്ന എൻ.സി.പി. നേതാവുമായ കെ.എം. കുഞ്ഞുമോൻ കോൺഗ്രസിലേക്ക്. എൻ.സി.പിയിലെ എല്ലാ സ്ഥാനങ്ങളും എൽ.ഡി.എഫ്. കൺവീനർ സ്ഥാനവും രാജിവെക്കുകയാണെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരുമെന്നും എൻ.സി.പിയുടെ ജില്ലയിലെ ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും ഉൾപ്പെടെ ആയിരത്തോളം പേർ തന്നോടൊപ്പമുണ്ടാകുമെന്നും കുഞ്ഞുമോൻ കൂട്ടിച്ചേർത്തു. എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.