മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ അപകടമരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന്. തെളിവ് നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ശ്രമങ്ങള്‍ കുറ്റപത്രം അക്കമിട്ട് നിരത്തുന്നു. രക്തം ശേഖരിക്കുന്നത് മനഃപൂര്‍വം വൈകിപ്പിക്കാന്‍ ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു.